തെങ്ങണ: കോട്ടയം തെങ്ങണയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ ചേർന്നു പിടികൂടി.
അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്. വാഹനവും ഡ്രൈവറേയും തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവല്ല സ്വദേശി ഗോകുൽ ബിനു ആണ് വാഹനം ഓടിച്ചത്.
പായിപ്പാട് മുതൽ കണ്ണോട്ട വരെ 8 കിലോമീറ്ററാണ് ഇന്നോവ കാർ അപകടം ഉണ്ടാക്കി യാത്ര ചെയ്തത്.
ഇയാളുടെ കാറിന്റെ മുന്നിലെ ടയർ പൊട്ടിയതിനെ തുടർന്ന് ഡിസ്ക് റോഡിൽ ഉരഞ്ഞാണ് ഓടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
