തിരുവനന്തപുരം : ഭാര്യയേയും മക്കളെയും തന്നിൽ നിന്നകറ്റിയ സമീപവാസിയായ യുവാവിനെ ആക്രമിച്ച് ഭർത്താവ്. നരുവാമൂട് സ്വദേശിയായ ശ്രീജിത്തിന് നേരെയാണ് ആക്രമണം നടന്നത്. ശ്രീജിത്തിനൊപ്പം താമസിക്കുന്ന സ്ത്രീയുടെ ഭർത്താവായ സുനിലാണ് വെട്ടിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെ മുക്കംപാലമൂട്ടിൽ വച്ചായിരുന്നു ആക്രമണം നടന്നത്.ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന ശ്രീജിത്തിനെ സുനിൽ ഓട്ടോയിലെത്തി തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
ഭാര്യയെയും മക്കളെയും തന്നിൽ നിന്നും അകറ്റിയതിലുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട സുനിലിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്