ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്തും എത്തി 

OCTOBER 3, 2025, 3:01 AM

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളി, പീഠ വീവാദ നായകൻ  ഉണ്ണികൃഷ്ൺ പോറ്റി പൊലീസ് ആസ്ഥാനത്തും  എത്തി.

എഡിജിപി എ ശ്രീജിത്തിനെ ഉണ്ണികൃഷ്ണൻ പോറ്റി പൊന്നാട അണിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മട്ടന്നൂർ ശങ്കരൻ മാരാർക്കൊപ്പമാണ് ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഉന്നതർക്കൊപ്പമുള്ള ചിത്രങ്ങൾ കാട്ടി ഇയാൾ തട്ടിപ്പ് നടത്തിയോ എന്ന സംശയം ഉയർന്നിട്ടുണ്ട്.

സർക്കാരിലേക്ക് ഒരു ജ്വല്ലറിയുമായി ബന്ധപ്പെട്ടവർ ആംബുലൻസ് സ്‌പോൺസർ ചെയ്തിരുന്നു. ഇതിന് പിന്നിൽ നിന്ന് പ്രവർത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് വിവരം. 

vachakam
vachakam
vachakam

ആംബുലൻസിന്റെ താക്കോൽ കൈമാറുന്ന ചടങ്ങിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഒരു മാസം മുൻപായിരുന്നു ഈ സംഭവം.

ശബരിമലയിൽ പൊലീസ് വാഹനത്തിനായി ഇടനില നിന്നതും ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നുള്ള വിവരവും പുറത്തുവന്നു. ഭീമ ജ്വല്ലറിയിൽ നിന്ന് വാഹനം വാങ്ങി നൽകി. ഓഫ് റോഡ് ഗൂർഖ ജീപ്പാണ് വാങ്ങി നൽകിയത്. മുഖ്യമന്ത്രിക്കായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി താക്കോൽ കൈമാറിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam