കര്‍ണാടകയില്‍ 12കാരിയായ മകളെ തലക്കടിച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. 38 വയസുള്ള ശ്രുതിയാണ് മകള്‍ പൂര്‍വികയെ തലക്കടിച്ച് കൊലപ്പെടുത്തിയത്.
ശ്രുതിയുടെ ഭര്‍ത്താവ് ലാബ് ടെക്‌നീഷ്യനാണ്. ഇയാള്‍ രാത്രി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ പൂര്‍വിക തലക്ക് പരുക്കേറ്റ് തറയില്‍ കിടക്കുന്ന രീതിയിലും, ഈ മൃതദേഹത്തിന് മുകളിലായി ശ്രുതി തൂങ്ങിയ നിലയിലുമായിരുന്നു.
പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച് ശ്രുതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്