വർക്കലയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

DECEMBER 23, 2025, 8:05 AM

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.

ഭാര്യയായ ഷാനിദയെ കുത്തി കൊലപ്പെടുത്തിയ ഇടവ-വെറ്റക്കട, പനമുട്ടം സുജിഗാർഡൻസിൽ താമസിക്കുന്ന സിദ്ദീഖിനെയാണ് കോടതി ജീവപര്യന്തം കഠിനതടവും 75000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.പിഴ തുക ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം കൂടി അധികം കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

2021 ആഗസ്റ്റ് 20ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഭർത്താവിൻ്റെ അവിഹിതം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam