ന്യൂയോർക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെയും, മറ്റു വിവിധ ഹിന്ദു സംഘടനകളുടെയും സഹകരണത്തോടെ, ന്യൂയോർക്ക് അയ്യപ്പ സേവാസംഘം മണ്ഡല കാല മഹോത്സവം സംഘടിപ്പിക്കുന്നു. അയ്യപ്പ പൂജ, മ്യൂസിക് കൺസർട്ട്, ഹരിവരാസനം നൃത്തം, കഥകളി എന്നീ വിവിധങ്ങളായ പരിപാടികളോടെ ഗ്ലെൻ ഓക്‌സ് ഹനുമാൻ മന്ദിറിൽ (79-15, 254th tSreet, Glen Oaks, NY 11004) വെച്ച് വൈകീട്ട് 4 മണി മുതൽ 8 മണിവരെയാണ് മഹോത്സവം നടത്തപ്പെടുന്നത്.
അന്നേ ദിവസം വൈകിട്ട് 4 മണി മുതൽ 5.30 വരെ അഭിഷേകം, പൂജ, അലങ്കാരം എന്നിവ മഹദേവൻ ശർമ്മ, ഡോ. ഉണ്ണിക്കൃഷ്ണൻ തമ്പി എന്നിവരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു. നെയ്യഭിഷേകം നടത്തുവാൻ താല്പര്യമുള്ളവർ പേരും നാളും പറഞ്ഞ് നെയ്യ് മഹാദേവൻ ശർമ്മയെ ഏല്പിക്കേണ്ടതാണ്.
5.30 മുതൽ 6.45 വരെ അനിത കൃഷ്ണ ഗ്രൂപ്പിന്റെ ഭക്തിഗാന സുധ സതീഷ് കാലാത്ത് എഴുതിയിട്ടുള്ള കൃഷ്ണകൃപാ കൃതികളും, അയ്യപ്പ ഗാനങ്ങളും ആലപിക്കും. പങ്കെടുക്കുന്നവർ: ന്യൂജെഴ്‌സിയിൽ നിന്നുള്ള അനിത കൃഷ്ണ, ഡിട്രോയിറ്റിൽ നിന്നുമുള്ള ജ്യോതി & നന്ദിത വെളുത്താക്കൽ, സതീഷ് മമ്പടത്ത് (ഫ്‌ളൂട്ട്), സാകേത് നാരായണൻ (വയലിൻ), ദീപൻ സ്വാമി (തബല), സതീഷ് കാലാത്ത്, (മൃദംഗം) എന്നിവരാണ്.
6.45 മുതൽ 7 വരെ ഹരിവരാസനം നൃത്താവിഷ്‌കാരം (അർച്ചിത)
7 മുതൽ 8 വരെ കഥകളി - പൂതനമോക്ഷം (ലളിതാംബിക, ഗീതു ജയദേവ്, മിസൗറി)
8 മുതൽ 8.30 മഹാ പ്രസാദ വിതരണം, അന്നദാനം.
ന്യൂയോർക്ക് അയ്യപ്പ സേവാസംഘം സംഘടിപ്പിക്കുന്ന ഈ മണ്ഡല മഹോത്സവത്തിലേക്ക് എല്ലാ ഭക്തജനങ്ങൾക്കും ഹൃദ്യമായ സ്വാഗതം.
പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഗോപിനാഥ് കുറുപ്പ് (അയ്യപ്പ സേവാസംഘം പ്രസിഡന്റ്) 845 -548 -3938, രഘുവരൻ നായർ (സെക്രട്ടറി) 917- 691 -6622, കുന്നപ്പള്ളി രാജഗോപാൽ (ട്രഷറർ) 917 -444 -0466, വനജ നായർ (കെഎച്ച്എൻഎ ചെയർപേഴ്‌സൺ) 516 -993 -1599, ബാലകൃഷ്ണൻ നായർ 347 -828 - 6596, സതീഷ് കാലാത്ത് 516 -589 -0669, ഡോ.ഉണ്ണിക്കൃഷ്ണൻ തമ്പി 516 -395 -1835, സഹൃദയൻ പണിക്കർ 631 -225 -6326, മഹാദേവൻ ശർമ്മ 718 -288 -2209.
ജയപ്രകാശ് നായർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
