മലപ്പുറം: വണ്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി വയോധികയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു.അമ്പലപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണ്ണാഭരണങ്ങളാണ് മൂന്നംഗ സംഘം കവർന്നത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.മുഖംമൂടി ധരിച്ചെത്തിയ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി കൈയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് പവനോളം തൂക്കമുള്ള സ്വർണ്ണവള ബലപ്രയോഗത്തിലൂടെ കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യതമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
