മാരകമായ അലർജിക്ക് സാധ്യത, ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ

DECEMBER 23, 2025, 4:20 AM

സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്‌സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഒരു ചേരുവ പാക്കറ്റിൽ രേഖപ്പെടുത്താത്തതിനെത്തുടർന്നാണ് ഈ അടിയന്തര നടപടി.

'ഫ്രാൻസ് പ്യുവർ ബാർ ആൽമണ്ട് മിൽക്ക് ചോക്ലേറ്റിൽ' ഹേസൽനട്ട് (Hazelnut) അടങ്ങിയിട്ടുണ്ടെങ്കിലും അത് പാക്കറ്റിലെ ചേരുവകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഹേസൽനട്ട് അലർജിയുള്ളവർ ഈ ചോക്ലേറ്റ് കഴിക്കുന്നത് ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്കും മരണത്തിനും വരെ കാരണമായേക്കാം.

vachakam
vachakam
vachakam

1.1oz വലിപ്പമുള്ള '46% മഡഗാസ്‌കർ പ്ലാന്റ്‌ബേസ്ഡ്' ചോക്ലേറ്റുകളുടെ 112 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒക്ടോബർ 9 മുതൽ ഡിസംബർ 14 വരെ ഓൺലൈനായും നേരിട്ടും വാങ്ങിയവർ ഇത് ഉപയോഗിക്കരുത്.

ഒരാൾക്ക് അലർജി ബാധിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉപഭോക്താക്കൾ ഈ ചോക്ലേറ്റ് ഉടൻ തന്നെ വാങ്ങിയ ഇടങ്ങളിൽ തിരികെ നൽകി പണം കൈപ്പറ്റണമെന്ന് എഫ്.ഡി.എ നിർദ്ദേശിച്ചു. സോയ അടങ്ങിയത് രേഖപ്പെടുത്താത്തതിനെത്തുടർന്ന് മറ്റൊരു ഭക്ഷ്യ ഉൽപ്പന്നമായ 'പബ്ലിക്‌സ് റൈസ് ആൻഡ് പീജിയൻ പീസും' സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam