പയ്യന്നൂരിൽ കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം: കലാധരന്റെ ഭാര്യക്കെതിരെ കുടുംബം

DECEMBER 22, 2025, 11:24 PM

കണ്ണൂർ: പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ജീവനൊടുക്കിയ  കലാധരന്റെ ഭാര്യക്കെതിരെ കുടുംബം രം​ഗത്ത്.

കോടതി ഉത്തരവ് പ്രകാരം കുട്ടികളെ വിട്ടുകിട്ടാൻ നിരന്തരം ഭാര്യ ആവശ്യപ്പെട്ടുവെന്നും നിരവധി തവണ പൊലീസിൽ പരാതികൾ നൽകി ബുദ്ധിമുട്ടിച്ചു‌വെന്നും കലാധരന്റെ ബന്ധുക്കൾ പറഞ്ഞു.

 കുട്ടികൾ അച്ഛന്റെ കൂടെ നിൽക്കാനാണ് താല്പര്യപ്പെട്ടത്. അമ്മയോടൊപ്പം കലാധരൻ വിട്ടയച്ചിട്ടും കുട്ടികൾ തിരിച്ചു വന്നു. ഈ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നും കുടുംബം പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം രാത്രിയാണ് രാമന്തളി സെൻ്റർ വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കൊച്ചുമക്കൾക്ക് വിഷം നൽകിയ ശേഷം അമ്മയും മകനും ജീവനൊടുക്കിയതാണെന്നാണ് നി​ഗമനം. മുറിയിലെ മേശയിൽ മദ്യക്കുപ്പിയും കീടനാശിനിയുടെ കുപ്പിയും മുറിയിൽ കുപ്പിയിൽ പാലും പൊലീസ് കണ്ടെത്തിയിരുന്നു. പാലിൽ കീടനാശിനി കലർത്തി കുട്ടികൾക്ക് നൽകിയെന്നാണ് പൊലീസിന്റെ സംശയം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam