വയനാട്: വാഴവറ്റയിലെ വീട്ടമ്മ അമ്മിണിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
സംഭവത്തിൽ അയൽവാസിയായ വയോധിക, വാഴവറ്റ എടത്തിൽ ഉന്നതിയിലെ അമ്മിണിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മിണിയെ കഴുത്തുഞെരിച്ചാണ് പ്രതിയായ അമ്മിണി കൊന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഒക്ടോബർ 28ന് രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. പ്രതിയെ ബത്തേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജിരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
പ്രതി അമ്മിണിയും ഭർത്താവും മദ്യപാനികളാണ്. സംഭവം നടന്ന ദിവസം ഇരുവരും മദ്യപിച്ചെത്തി കൊല്ലപ്പെട്ട അമ്മിണിയുടെ കുടുംബവുമായി വാക്കുതർക്കമുണ്ടായി. വാക്കേറ്റത്തിനിടെ അമ്മിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
