ഇല്ലിനോയിയിൽ ചരിത്രവിജയം, ജെ.ബി. പ്രിറ്റ്‌സ്‌കർ മൂന്നാം തവണയും ഗവർണർ

NOVEMBER 4, 2026, 9:05 AM

ഷിക്കാഗോ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇല്ലിനോയി സംസ്ഥാന ഗവർണറായി ഡെമോക്രാറ്റിക് പാർട്ടിയുടെ ജെ.ബി. പ്രിറ്റ്‌സ്‌കർ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ സംസ്ഥാന സെനറ്ററുമായ ഡാരൻ ബെയ്‌ലിയെ പരാജയപ്പെടുത്തിയാണ് പ്രിറ്റ്‌സ്‌കർ ചരിത്രവിജയം സ്വന്തമാക്കിയത്.

നവംബർ 3 ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിക്ക് പോളിംഗ് അവസാനിച്ചതിനു പിന്നാലെ, 7:01ന് അസോസിയേറ്റഡ് പ്രസ് പ്രിറ്റ്‌സ്‌കറുടെ വിജയം സ്ഥിരീകരിച്ചു. ഇല്ലിനോയിയുടെ ചരിത്രത്തിൽ തുടർച്ചയായി മൂന്നാം തവണ ഗവർണറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡെമോക്രാറ്റാണ് പ്രിറ്റ്‌സ്‌കർ. റിപ്പബ്ലിക്കൻ പാർട്ടിയുടെ ജിം തോംപ്‌സണുശേഷം മൂന്നാം തവണ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഗവർണറെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.

2022ലെ തിരഞ്ഞെടുപ്പിലും പ്രിറ്റ്‌സ്‌കറും ബെയ്‌ലിയും തമ്മിലായിരുന്നു പ്രധാന മത്സരം. അന്ന് ഏകദേശം 13 ശതമാന പോയിന്റിന്റെ വ്യത്യാസത്തിലാണ് പ്രിറ്റ്‌സ്‌കർ വിജയിച്ചത്. ഇത്തവണത്തെ പ്രചാരണത്തിൽ വർധിച്ചുവരുന്ന ജീവിതച്ചെലവ്, വസ്തുനികുതി, ഇന്ധനവില തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഡാരൻ ബെയ്‌ലി വോട്ടർമാരെ സമീപിച്ചത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയും ബെയ്‌ലിക്കുണ്ടായിരുന്നു.

vachakam
vachakam
vachakam

അതേസമയം, സംസ്ഥാനത്തെ സാമ്പത്തിക പുരോഗതി, മിനിമം വേതന വർധന, ആരോഗ്യപരിരക്ഷ, സാമൂഹിക ക്ഷേമപദ്ധതികൾ തുടങ്ങിയ നേട്ടങ്ങളാണ് പ്രിറ്റ്‌സ്‌കർ പ്രചാരണത്തിൽ ഉയർത്തിക്കാട്ടിയത്. 2028ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സാധ്യതയുള്ള സ്ഥാനാർഥികളിൽ ഒരാളായി

പ്രിറ്റ്‌സ്‌കറുടെ പേര് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, മൂന്നാം വിജയത്തിന് ദേശീയ രാഷ്ട്രീയത്തിലും പ്രാധാന്യമുണ്ട്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

പ്രിറ്റ്‌സ്‌കറുടെ പുതിയ ഭരണകാലത്ത് ക്രിസ്റ്റ്യൻ മിച്ചൽ ലെ്ര്രഫനന്റ് ഗവർണറായി ചുമതലയേൽക്കും. നിലവിലെ ലെ്ര്രഫനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൺ ഇത്തവണ അമേരിക്കൻ സെനറ്റിലേക്കാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചെങ്കിലും അന്തിമ വോട്ടെണ്ണലും ഔദ്യോഗിക ഫലങ്ങളുടെ സാക്ഷ്യപ്പെടുത്തലും പൂർത്തിയാകാനുണ്ട്.

vachakam
vachakam
vachakam

അനിൽ മറ്റത്തിക്കുന്നേൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam