ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി തള്ളി ഹൈക്കോടതി

NOVEMBER 23, 2026, 11:51 PM

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം ചെയർമാൻ ആർ പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി തള്ളി.

300 കോടിയുടെ തട്ടിപ്പാണ് പ്രേംകുമാറും കുടുംബാംഗങ്ങളും നടത്തിയതെന്നും സാധാരണക്കാരുടെ പണം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ഹൈക്കോടതിയാണ് ഹർജി തള്ളിയത്. 

 നിലവിൽ സംസ്ഥാനത്ത് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്നും സർക്കാർ അറിയിച്ചു. 

vachakam
vachakam
vachakam

 സാധാരണക്കാരിൽ നിന്ന് സമാഹരിച്ച നിക്ഷേപ തുകയും ബാങ്ക് വായ്പകളും പ്രേംകുമാറും കുടുംബാംഗങ്ങളും സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയും, ബന്ധുക്കളുടെ പേരിൽ സ്വത്തുക്കൾ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam