കോഴിക്കോട്: ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി ജീവന് ഭീഷണിയാകുന്ന തരത്തില്‍ യുവാവിന്‍റെ ബൈക്ക് യാത്ര. പുറകിലെ കാര്‍ യാത്രികര്‍ പകര്‍ത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
KL 10 AL 0929 എന്ന നമ്പറിലുള്ള ബുള്ളറ്റ് ബൈക്കാണ് യുവാവ് ഓടിച്ചിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഒപ്പമുണ്ടായിരുന്ന ചെറിയ കുട്ടിയെ ബുള്ളറ്റിന്‍റെ ഹാന്‍റില്‍ പിടിപ്പിച്ച് ഹെല്‍മെറ്റ് ധരിക്കാതെ തീര്‍ത്തും അപകടകരമായ രീതിയില്‍ കിലോമീറ്ററുകളോളമാണ് ഇയാള്‍ സഞ്ചരിച്ചത്.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി-കൂടരഞ്ഞി റൂട്ടിലാണ് സംഭവം നടന്നത്. ഏറെ ഗതാഗത തിരക്കേറിയ ഈ റോഡില്‍ കുട്ടിയുടെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് ഇയാള്‍ ഈ കടുംകൈ ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
