ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ; യുവാക്കൾക്ക് യോഗ നിർദേശങ്ങളുമായി നരേന്ദ്രമോദി

JUNE 20, 2026, 10:11 PM

ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളിൽ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.  കൊൽക്കത്തയിലുള്ള റെഡ് റോഡിൽ നടക്കുന്ന യോഗാ ദിന ചടങ്ങിലാണ് മോദി പങ്കെടുക്കുന്നത്. 

അതിരാവിലെ തന്നെ യോ​ഗ ആരംഭിച്ചുകഴിഞ്ഞിരുന്നു.യോ​ഗയുടെ നിർദേശങ്ങളും യുവാക്കൾക്ക് മോദി നൽകി.  ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ് ഇത്തവണത്തെ സന്ദേശം.

അതേസമയം, രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. കേരളത്തിലും എല്ലാ ജില്ലകളിലും പരിപാടികൾ നടക്കുകയാണ്.

vachakam
vachakam
vachakam

സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ദില്ലിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കോണാർക്, തമിഴ്നാട്ടിലെ മഹാബലിപുരം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 100 ചരിത്ര- സാംസ്കാരിക കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികളാണ് നടത്തുന്നത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam