കട്ടപ്പന: ജൂലൈ 31ന് ഇടുക്കി ദേവികുളം താലൂക്കിൽ ഹർത്താൽ. ദേശീയപാത കോ ഓർഡിനേഷൻ കമ്മിറ്റിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. ദേശീയപാത 85ലെ നിർമ്മാണ വിലക്കിനെതിരെയാണ് ഹർത്താൽ.
പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ആറാം മൈൽ മുതൽ നേര്യമംഗലം വരെ ലോങ് മാർച്ചിനും കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
ദേശീയപാത 85ന്റെ വികസനം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഒളിഞ്ഞും തെളിഞ്ഞും എതിർകക്ഷികൾക്ക് പിന്തുണ നൽകുകയാണെന്ന് കെ ഫ്രാൻസിസ് ജോർജ് എംപി ആരോപിച്ചിരുന്നു.
ദേശീയപാത നവീകരണ ജോലികൾ പുനരാരംഭിക്കാൻ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീൻ കുര്യാക്കോസ് എംപി നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്