സുൽത്താൻ ബത്തേരി: കർണാടക ഗുണ്ടൽപ്പേട്ടിനടുത്ത് ബേഗൂർ രാഗപ്പുരയിൽ മലയാളികൾ സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരനും മരിച്ചു
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിൽ കഴിയുന്ന ഷാഫിയുടെ മകൻ ഹൈസം ഹനാൻ (ഒന്നര വയസ്) ആണ് ഇന്ന് മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. തായ്ലാൻഡ് സന്ദർശനം കഴിഞ്ഞു ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു അപകടം.
കാർ യാത്രികരായ വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്ദുൽ ബഷീർ (53), സഹോദരീപുത്രൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഫീറ (28) എന്നിവർ അപകട ദിവസം മരിച്ചിരുന്നു.
ബഷീറിന്റെ സഹോദരീപുത്രൻ മുഹമ്മദ് ഷാഫി (32), ബഷീറിന്റെ ഭാര്യ നസീമ (45) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
