ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പാളി.
‘ക്ലൗഡ് സീഡിങ്’ വഴി കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കം ഫലം കാണാതെ പോകുകയായിരുന്നു. കാന്‍പുര്‍ ഐഐടിയുമായി സഹകരിച്ച് വ്യാഴാഴ്ചയാണ് 1.2 കോടി രൂപ മുടക്കി ക്ലൗഡ് സീഡിങ് നടത്തിയത്.
അഞ്ച് പരീക്ഷണങ്ങള്‍ക്കായി ആകെ 3.21 കോടി രൂപയാണ് ഡൽഹി സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്.
1.2 കോടി രൂപ ചെലവായിട്ടും മഴ പെയ്യിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഡൽഹി സർക്കാരിനെതിരെ വിമർശനം ഉയരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
