കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നു. ഇതിനിടെ നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്.
റെയിൽ വേ സ്റ്റേഷൻ,ബസ് സ്റ്റാന്റ് തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്.
സെൻട്രൽ ജയിൽ കൊടുംകുറ്റവാളികൾക്കുള്ള 68 സെല്ലുകൾ ഉൾപ്പെട്ട പത്താം ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അതീവ സുരക്ഷാജയിലായ ഇവിടെ നാല് ഉപ ബ്ലോക്കുകളാണുള്ളത്. അതിൽ ബി ബ്ലോക്കിലായിരുന്നു ഗോവിന്ദ ചാമിയെ പാർപ്പിച്ചിരുന്നത്. അതീവ സുരക്ഷ ജയിലിന് ഒരു ചെറുമതിലുണ്ട്. അത് കഴിഞ്ഞു ക്വാറന്റീൻ മേഖലയിൽ വലിയ മതിലിന് 6 മീറ്റർ ഉയരമുണ്ട്.
ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറില്‍ അറിയിക്കുക
അതിന് മുകളിലെ ഒന്നര മീറ്റർ ഫെൻസിങും കടന്ന് എത്തുന്നത് നേരെ ദേശീയ പാതയുടെ ഭാഗത്തേക്കാണ്. ഓരോ ഉപ ബ്ലോക്കിലും ഓരോ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. രണ്ട് പേർ ടവറിലും രണ്ട് പേർ സിസിടിവി നിരീക്ഷിക്കാനും നിയോഗിച്ചിട്ടുണ്ട്. കൂടാതെ രാത്രി 12 മണിക്ക് മുൻപും ഒരു മണിക്ക് ശേഷവും ഉദ്യോഗസ്ഥർ നേരിട്ടത്തി പരിശോധനയും ഉണ്ടാകും.
1:15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത്. രാവിലെ 5 മണിക്കാണ് ജയിൽ അധികൃതർക്ക് ഒരാൾ ജയിൽ ചാടിയതെന്നാണ് വിവരം മനസിലാകുന്നത്. ട്രെയിനി ജയിൽ ഉദ്യോഗസ്ഥർ പുറത്തേക്ക് പോകുമ്പോൾ മതിലിൽ തുണി കാണുകയും, ജയിൽ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്