തമിഴ്നാട്ടിൽ സ്വകാര്യ സമുദ്രോൽപ്പന്ന സംസ്‌കരണ ഫാക്ടറിയിലെ വാതക ചോർച്ച; അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയമിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

JUNE 21, 2026, 8:38 AM

ചെന്നൈ: തമിഴ്നാട്ടിൽ സ്വകാര്യ സമുദ്രോൽപ്പന്ന സംസ്‌കരണ ഫാക്ടറിയിലെ വാതക ചോർച്ചയെ തുടർന്ന് ഒൻപത് പേർ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അന്വേഷണത്തിനായി മുഖ്യമന്ത്രി ജോസഫ് വിജയ് മൂന്നംഗ സമിതിയെ രൂപീകരിച്ചു. 

വ്യവസായിക സുരക്ഷ ഡയറക്ടർ, തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി, പൊതുജനാരോഗ്യ അഡീഷണൽ ഡയറക്ടർ എന്നിവർ സമിതിയിൽ ഉൾപ്പെടുന്നു. അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ ഇടക്കാല റിപ്പോർട്ട് നൽകാനും 3 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.

പെരിയപാളയത്തിനടുത്തുള്ള കന്നിഗൈപെയറിലുള്ള സെൻ്റ് പീറ്റേഴ്‌സ് ആൻഡ് പോൾ സീഫുഡ് എക്‌സ്‌പോർട്ട്‌സ് കേന്ദ്രത്തിലാണ് അപകടം നടന്നത്. നിലവിൽ ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒൻപത് പേരുടെ നിലഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam