ബേണ്‍: തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യക്കാരിയെയും പാക്കിസ്ഥാനിയെയും കുറിച്ച് മനസ് തുറന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. തന്റെ ഭാര്യയായ ഉഷ വാന്‍സും പാക്കിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമാണ് ആ രണ്ട് പേരെന്ന് അദേഹം വെളിപ്പെടുത്തി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ നടക്കുന്ന ചരിത്രപരമായ യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് വാന്‍സ് കൗതുകമുണര്‍ത്തുന്ന ഈ പരാമര്‍ശം നടത്തിയത്.
''എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് വ്യക്തികളുണ്ട്. ഒരാള്‍ ഇന്ത്യക്കാരിയും മറ്റേയാള്‍ പാക്കിസ്ഥാനിയുമാണ്. അതില്‍ ഇന്ത്യക്കാരി എന്റെ ഭാര്യ ഉഷയാണ്, പാക്കിസ്ഥാന്‍കാരന്‍ ഇവിടെയുള്ള ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമാണ്.''- വാന്‍സ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസമായി താന്‍ മറ്റാരെക്കാളും കൂടുതല്‍ സംസാരിച്ചത് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനോടാണെന്ന് വാന്‍സ് കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളില്‍ പാക്കിസ്ഥാന്‍ വഹിക്കുന്ന മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിച്ച അദേഹം, അസിം മുനീര്‍ ഒരു മികച്ച സൈനിക നേതാവ് മാത്രമല്ല, മികച്ച നയതന്ത്രജ്ഞന്‍ കൂടിയാണെന്നും സാക്ഷ്യപ്പെടുത്തി. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഖത്തര്‍ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്ത ഉന്നതതല യോഗത്തിലായിരുന്നു വാന്‍സിന്റെ പ്രതികരണം.
പശ്ചിമേഷ്യയില്‍ ദീര്‍ഘകാല സമാധാനം ഉറപ്പാക്കുന്നതിനും ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി യുഎസും ഇറാനും തമ്മില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കാണ് സ്വിറ്റ്‌സര്‍ലന്‍ഡ് വേദിയാകുന്നത്. അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെദ് കുഷ്‌നര്‍ എന്നിവരും ചര്‍ച്ചകളുടെ ഭാഗമാകാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
