ലഹരിമരുന്ന് സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകി: ഫ്‌ളോറിഡയിലെ മുൻ പ്രൊബേഷൻ ഓഫീസർ ക്രിസ്റ്റൽ ലോസൺ അറസ്റ്റിൽ

JUNE 20, 2026, 1:28 AM

ലഹരിമരുന്ന് സംഘത്തിന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഫ്‌ളോറിഡയിലെ മുൻ പ്രൊബേഷൻ ഓഫീസർ ക്രിസ്റ്റൽ ലോസൺ (32) അറസ്റ്റിൽ. 113 ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട ഇവർക്ക് കുറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി 565 വർഷം വരെ തടവുശിക്ഷ ലഭിക്കാം.

2022ൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടും ഇവരുടെ ഔദ്യോഗിക ഡാറ്റാബേസ്  ലോഗിൻ വിവരങ്ങൾ അധികൃതർ റദ്ദാക്കിയിരുന്നില്ല.

ഈ സുരക്ഷാവീഴ്ച മുതലാക്കി 2026 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 106 തവണയാണ് ക്രിസ്റ്റൽ ഡാറ്റാബേസിൽ കയറി വിവരങ്ങൾ ചോർത്തിയത്.

vachakam
vachakam
vachakam

ലഹരിസംഘത്തെ പിടികൂടാൻ പോലീസ് തയാറാക്കിയ വാറണ്ടുകളും അന്വേഷണ വിവരങ്ങളും മുൻകൂട്ടി ചോർത്തി നൽകിയതിലൂടെ ഒട്ടനവധി തെളിവുകൾ നഷ്ടപ്പെടാനും പ്രതികൾ രക്ഷപ്പെടാനും കാരണമായതായി ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam