ഫോമാ ഇലക്ഷൻ: നവകേരള അസോസിയേഷൻ ഫ്‌ളോറിഡ, മാത്യു വർഗീസിനെയും സുശീൽ നാലകത്തിനെയും എൻഡോഴ്‌സ് ചെയ്തു

JUNE 16, 2026, 12:54 PM

ഫ്‌ളോറിഡ: ഫോമായുടെ 2026'28 ഭരണ സമിതിയിലേയ്ക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന മാത്യു വർഗീസിനെയും (ജോസ് ഫ്‌ളോറിഡ) ആർ.വി.പി കാൻഡിഡേറ്റായി ജനവിധി തേടുന്ന സുശീൽ നാലകത്തിനെയും ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള അസോസിയേഷൻ എൻഡോഴ്‌സ് ചെയ്തു. നവകേരള അസോസിയേഷന്റെ സ്ഥാപക നേതാവും മുൻ പ്രസിഡന്റും നിലവിലെ അഡൈ്വസറി ബോർഡ് ചെയർമാനുമായി മാത്യു വർഗീസ് ഫോമായുടെ പ്രസിഡന്റായി വരുന്നത് നമ്മുടെ അസോസിയേഷനും സൗത്ത് ഫ്‌ളോറിഡയിലെ മലയാളികൾക്കും തികച്ചും അഭിമാനകരമാണെന്നും അദ്ദേഹത്തെ നവകേരള അസോസിയേഷൻ ഏകകണ്ഠമായി നാമനിർദേശം ചെയ്യുന്നുവെന്നും പ്രസിഡന്റ് ലിജോ പണിക്കർ പറഞ്ഞു.


അതോടൊപ്പം നവകേരള അസോസിയേഷന്റെ മുൻ പ്രസിഡന്റും ഇപ്പോഴത്തെ ട്രഷററുമായ സുശീൽ നാലകത്ത് ആർ.വി.പിയായി എത്തിയാൽ അത്  നവകേരളയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരുൾപ്പെടെയുള്ളവരും നിലവിലെ ഭരണസമിതി അംഗങ്ങളും ഒരേ മനസോടെ ഇരുവരെയും വിജയിപ്പിക്കുന്നതിനുള്ള സജീവ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു.

vachakam
vachakam
vachakam


അസോസിയേഷൻ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ലക്ഷ്മി സൂരജ്, വൈസ് പ്രസിഡന്റ് ദീപു സെബാസ്റ്റ്യൻ, വുമൺസ് ഫോറം ചെയർ സഞ്ജു അബി ആനന്ദ്, കമ്മിറ്റി അംഗങ്ങളായ ജിൻസ് തോമസ്, അഞ്ജു മോഹൻ, മുൻ പ്രസിഡന്റുമാരായ ഷീല ജോസ്, അബി ആനന്ദ്, ബാബു ചക്കിയത്ത്, ജോൺ ഉണ്ണൂണി, ജോസ് പാണിക്കുളങ്ങര, ബിജോയ് എബ്രഹാം, ജെയിസ് പുളിക്കൽ, മുൻ സെക്രട്ടറി അന്തോണി തോട്ടം തുടങ്ങിയവരും സംഘടനയുടെ അഭ്യുദയകാംക്ഷികളും സ്ഥാനാർത്ഥികൾക്ക് ആശംസകൾ നേർന്നു.  


vachakam
vachakam
vachakam

തന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് ചവിട്ടുപടിയായ നവകേരള അസോസിയേഷനോടുള്ള കടപ്പാട് അറിയിച്ച മാത്യു വർഗീസ് കമ്മിറ്റി അംഗങ്ങൾക്കും നവകേരള കുടുംബാംഗഹങ്ങൾക്കും ഹൃദയപൂർവം നന്ദി പറഞ്ഞു. 'ടീം പ്രോമീസ് ഫോമാ' പാനലിലാണ് ഫോമായുടെ സ്ഥാപക നേതാവു കൂടിയായ മാത്യു വർഗീസ് മൽസരിക്കുന്നത്. തന്നിൽ വിശ്വാസമർപ്പിച്ച ഈ മാതൃസംഘടനയുടെ ഓരോ വ്യക്തികൾക്കും സുശീൽ നാലകത്തും കൃതജ്ഞത പ്രകാശിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam