വാഷിംഗ്ടൺ ഡിസി: ഫൊക്കാനാ പ്രസിഡന്റ് സജിമോൻ ആന്റണി, ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. ഫൊക്കാനാ കേരളാ കൺ വെൻഷനിൽ മറ്റു തടസങ്ങളില്ലെങ്കിൽ, രാഹുൽ ഗാന്ധി പരിഗണിക്കാം എന്നും. തുടർ കാര്യങ്ങൾക്ക് രാഹുലിന്റെ സെക്രട്ടറിയുമായുള്ള കത്തിടപാടുകൾ തുടരണമെന്ന് രാഹുൽ അറിയിച്ചതാതായും സജി മോൻ ആന്റണി പറഞ്ഞു.
സെപ്തംബർ 9ന്, വെർജീനിയാ ഹയറ്റ് റീജൻസി ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫൊക്കാനാ വൈസ് പ്രസിഡന്റ് വിപിൻ രാജും, ലീല മാരേട്ട് എന്നിവർ സജി ആന്റണിക്ക് ഒപ്പമുണ്ടായിരുന്നു. 2025 ആഗസ്റ്റ് ആദ്യ ആഴ്ച്ചയിലാണ് ഫൊക്കാനാ കേരളാ കൺ വെൻഷൻ നടത്തുവാൻ ലക്ഷ്യമിടുന്നത്.
ഫൊക്കാനയുടെ 2025 കേരളാ കൺവെൻഷൻ അമേരിക്കയിലും കാനഡയിലും നിന്നുമായി 200 ഓളം ഫാമിലികൾ പങ്കെടുക്കുന്ന രണ്ടു ദിവസത്തെ വിപുലമായ കൺവെൻഷൻ ആണ് പ്ലാൻ ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്