ദുബായ്: ദുബായ് മറീനയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം. ഇന്നലെ അർധ രാത്രിയോടെയാണ് ബഹുനില താമസ കെട്ടിടത്തിൽ തീപടർന്നത്.
ആറ് മണിക്കൂറിനുള്ളിൽ ദുബായ് സിവിൽ ഡിഫൻസ് സംഘം തീപിടിത്തം നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടിത്തത്തിൻറെ കാരണം വ്യക്തമായിട്ടില്ല.
67 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ 764 അപ്പാർട്ട്മെൻറുകളിൽ നിന്നായി 3,820 താമസക്കാരെയാണ് ഒഴിപ്പിച്ചത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കെട്ടിടത്തിലെ താമസക്കാർക്ക് താൽക്കിലമായി താമസിക്കാനുള്ള സ്ഥലസൗകര്യങ്ങൾ അധികൃതർ ഒരുക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്