ആർലിംഗ്ടൺ(ടെക്‌സസ്): ആർലിംഗ്ടനിൽ പിതാവും മകനും തമ്മിലുള്ള തർക്കം വെടിവയ്പ്പിലും മർദ്ദനത്തിലും കലാശിച്ചതിനെത്തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
രാത്രി 8 മണിയോടെയാണ് സംഭവം. നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ബ്ലെയർ ലെയ്‌നിലെ ഒരു വീട്ടിൽ ബുധനാഴ്ച 64 കാരനായ സാമി ലോംഗോറിയ സീനിയറും 43 കാരനായ സാമി ലോംഗോറിയ ജൂനിയറും തങ്ങളുടെ കുടുംബത്തിന്റെ ഗാരേജിൽ തർക്കത്തിലേർപ്പെട്ടതായി ആർലിംഗ്ടൺ പോലീസ് പറഞ്ഞു.
അതിനുശേഷം, മകൻ തോക്കുമായി പുറത്തേക്ക് നടന്ന് ജനലിലൂടെ പിതാവിന്റെ കിടപ്പുമുറിയിലേക്ക് വെടിയുതിർത്തു. കൈക്ക് വെടിയേറ്റ് മാരകമായ പരിക്കുകളോടെ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വാക്കുതർക്കത്തിനിടെ പിതാവിന്റെ പക്കൽ തോക്ക് ഉണ്ടായിരുന്നതായും മകനെ മർദ്ദിച്ചതായും പോലീസ് കരുതുന്നു. അങ്ങനെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകി രണ്ടുപേരെയും വിട്ടയച്ച ശേഷം അറസ്റ്റുചെയ്ത് ആർലിംഗ്ടൺ ജയിലിൽ അടച്ചു.
ലോംഗോറിയ സീനിയറിനെതിരെ ദേഹോപദ്രവം ഏൽപ്പിച്ചതിനും ഒരു കുറ്റവാളി നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതിനും കേസ്സെടുത്തിട്ടുണ്ട്. ലോംഗോറിയ ജൂനിയറിനെതിരെ മാരകമായ ആയുധം ഉപയോഗിച്ച് അക്രമം നടത്തിയതിനും കേസെടുത്തിട്ടുണ്ട്.
ഇരുവരുടെയും വീട്ടിൽ പരിശോധനയ്ക്കിടെ കഞ്ചാവ് കണ്ടെത്തിയതിനാൽ ഇരുവരും മയക്കുമരുന്ന് കേസുകളും നേരിടുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്