മലപ്പുറം: പഞ്ചായത്ത് ഓഫീസിലെത്തി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. പെട്രോൾ കുപ്പിയുമായാണ് കുടുംബം പഞ്ചായത്ത് ഓഫീസിലെത്തിയത്.
മലപ്പുറം വാഴയൂർ പഞ്ചായത്തിൽ വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് ഭീഷണിയുമായി എത്തിയത്.
വീട്ടിലേക്ക് വഴി ലഭിക്കുന്നില്ലെന്നാരോപിച്ചാണ് കുടുംബം ഭീഷണി മുഴക്കിയത്.വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങിയതായാണ് കുടുംബം പറയുന്നത്.
എന്നാൽ റോഡ് ഉൾപ്പെടുന്ന ആസ്ഥി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണമെന്നും കുടുംബം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
