മൂന്നുവയസുകാരനായ മകനെയും കൊണ്ട് അമ്മ പുഴയിൽ ചാടി മരിച്ച സംഭവം: പൊലീസിനെതിരെ യുവതിയുടെ കുടുംബം 

AUGUST 3, 2025, 12:44 AM

കണ്ണൂർ: പഴയങ്ങാടിയിൽ മൂന്നുവയസുകാരനായ മകനെയും കൊണ്ട് അമ്മ പുഴയിൽ ചാടി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവതിയുടെ കുടുംബം രം​ഗത്ത്. 

വയലപ്രയിലെ എം.വി. റീമയുടെ മരണത്തിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ പഴയങ്ങാടി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. എന്നാൽ പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് ഇതുവരെ കടന്നിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പൊലീസിന്റെ വാദം. 

പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന് റീമയുടെ പിതാവ് മോഹനൻ പറഞ്ഞു. അന്വേഷണം കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുൾപ്പെടെ കുടുംബം പരാതി നൽകി.

vachakam
vachakam
vachakam

ആത്മഹത്യാ കുറിപ്പിൽ ഭർത്താവ് കമൽ നാഥിനും അമ്മയ്ക്കുമെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു. മരണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനായില്ലെന്നും ഇവരെക്കുറിച്ചുള്ള വിവരം നൽകാൻ തങ്ങളോട് ആവശ്യപ്പെടുകയാണ് പൊലീസെന്നും റീമയുടെ പിതാവ് മോഹനൻ പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam