കുറ്റിപ്പുറം അപകടത്തിന് കാരണം അമിത വേ​ഗത: ബസ് ഓടിയത് 130 കിലോ മീറ്റർ വേഗതയിൽ

JULY 29, 2026, 12:03 AM

 മലപ്പുറം:  കുറ്റിപ്പുറം അപകടത്തിന് കാരണം ബസിൻ്റെ അമിത വേഗതയെന്ന് കണ്ടെത്തൽ. ബസ് സഞ്ചരിച്ചത് 130 കിലോ മീറ്റർ വേഗതയിലാണ്. 50 കി.മീ അനുമതിയുള്ള ട്രാക്കിലാണ് 130 കി.മീ വേഗതയിൽ ബസ് ഓടിയത്. വിദഗ്ദ സംഘത്തിൻ്റെ പരിശോധനയിലാണ് തെളിവ് ലഭിച്ചത്.

 പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, നാറ്റ്പാക് പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.   ഹൈഡ്രോപ്ലെയിനിങ് അപകടം സാധ്യത വര്‍ധിപ്പിച്ചുവെന്നും റോഡിന്റെ നിര്‍മാണത്തില്‍ അപകടതയുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

അപകടമുണ്ടായ സ്ഥലത്ത് സര്‍വീസ് റോഡ് നല്‍കിയത് അപകടങ്ങള്‍ക്കിടയാക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അപകടം നടന്ന പാതയില്‍ ഹൈഡ്രോപ്ലെയിനിങ്ങിനുള്ള സാധ്യത കൂടുതലാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോസ്‌മെന്റിന്റെ പ്രാഥമിക നിഗമനം. 

vachakam
vachakam
vachakam

 അപകടത്തില്‍ ഡ്രൈവര്‍ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ പരാതിയിലായിരുന്നു നടപടി. അതേസമയം അപകടത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കോഴിക്കോട് പെരുവയല്‍ സ്വദേശിയായ വൈഷ്ണവാണ് മരിച്ചത്.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam