തൃശൂർ: എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. 38.5 ഗ്രാം എംഡിഎംഎ ആണ് മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
എറണാകുളം വാതുരുത്തി സ്വദേശി വിനു ആന്റണി(38)യെയാണ് പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായത്. ബെംഗളൂരുവിൽ നിന്നും കെഎസ്ആർടിസി ബസിൽ വരികയായിരുന്നു വിനു.
പൊലീസ് സംഘത്തെ കണ്ടപ്പോൾ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സംശയം തോന്നിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് യുവാവിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സ്റേ പരിശോധനയിലാണ് മലദ്വാരത്തിൽ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്.
പിന്നീട് നടത്തിയ പരിശോധനയിൽ മലദ്വാരത്തിൽനിന്നും എംഡിഎംഎ പാക്കറ്റ് കണ്ടെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്