പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി: വിമര്‍ശനവുമായി സിഐടിയു

NOVEMBER 6, 2026, 10:47 PM

 തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന് സിഐടിയുവിൻറെ വിമർശനം.  

തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യം പോലും നൽകുന്നതിനുള്ള മനസ് സർക്കാർ കാണിച്ചില്ല. പല മേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതിൽ  എൽഡിഎഫ് സർക്കാരിന് വീഴ്ച സംഭവിച്ചു. ജനസംഖ്യയിൽ വലിയ വിഭാഗം തൊഴിലാളികൾ, അവരെ പിണറായി സർക്കാർ അവഗണിച്ചു . 

 ജനറൽ സെക്രട്ടറി എളമരം കരീം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് വിമർശനം.    പിണറായി സർക്കാർ തൊഴിലാളികളെ അകറ്റിയെന്നും വിമർശനം ഉയർന്നു. 

vachakam
vachakam
vachakam

 തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം തൊഴിലാളികളായ അടിസ്ഥാന വിഭാഗം അകന്നതാണ്. അടിത്തറയായിരുന്ന പരമ്പരാഗത തൊഴിൽമേഖലയിലെ പ്രതിസന്ധികളെ മറികടക്കാൻ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നടത്തിയ പരിശ്രമങ്ങൾ പര്യാപ്തമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam