കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഇഡി അപ്പീൽ നൽകും. പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് ഇഡി തീരുമാനം.
പി ആർ അരവിന്ദാക്ഷനും സികെ ജിൽസിനും ഇന്നലെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഇഡിക്കെതിരെ ഹൈക്കോടതിയിൽ പരാമർശമുണ്ടായിരുന്നു. പി ആർ അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ രണ്ട് അക്കൗണ്ടുകളിലായി 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുണ്ടെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ.
കള്ളപ്പണ ഇടപാടുകേസിൽ അരവിന്ദാക്ഷന് കൃത്യമായ പങ്കുണ്ടെന്നാണ് ഇഡി കോടതിയിൽ വാദിച്ചത്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന നിലപാടായിരുന്നു ഇഡി സ്വീകരിച്ചത്.
എന്നാൽ പി ആർ അരവിന്ദാക്ഷനും സി കെ ജിൽസും കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് രണ്ട് പ്രതികൾക്കും ജാമ്യം നൽകുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട കുറ്റങ്ങളിൽ ഇഡി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിട്ടില്ല.
ഈ സാഹചര്യത്തിൽ വിചാരണ അടുത്ത കാലത്തൊന്നും തുടങ്ങാനുള്ള വിദൂര സാധ്യതയില്ല. 14 മാസത്തോളമായി രണ്ട് പേരും റിമാൻഡിൽ തുടരുകയാണ്. ഇരുവർക്കും ക്രിമിനൽ പശ്ചാത്തലമുള്ളതായി കണ്ടെത്താനായിട്ടില്ല. അതിനാൽ രണ്ട് പ്രതികൾക്കും ജാമ്യത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്