കണ്ണൂർ : ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി എം. സ്വരാജ് രംഗത്ത്. പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളെയും സ്വരാജ് ശക്തമായി എതിർത്തു.
പിണറായി വിജയനെ മൂക്കിൽ വലിച്ച് കയറ്റുമെന്നാണ് ചിലർ അവകാശപ്പെടുന്നത്. എന്നാൽ, അദ്ദേഹത്തെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ഇഡി വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ട ഒരു ഏജൻസിയായി മാറിയിരിക്കുകയാണെന്നും ബി.ജെ.പിയെ എതിർക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാൻ മാത്രമാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ലെന്നും പൂർണമായും പുച്ഛിച്ച് തള്ളുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
