ഐജ മഹേഷിന്റെ മരണം: പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ DYFI

JUNE 11, 2026, 12:24 AM

കാസർകോട്: വിദ്യാർത്ഥിനി ഐജ മഹേഷിന്റെ മരണത്തില്‍ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ ഡിവൈഎഫ്‌ഐ. 

നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്താണ് പള്ളിക്കര സ്വദേശിനിയായ വിദ്യാര്‍ഥിനി ഐജ മഹേഷ് ആത്മഹത്യ ചെയ്തത്. ജൂണ്‍ രണ്ടിന് പാല ചേര്‍പ്പുങ്കലിലെ ഹോസ്റ്റലില്‍ വെച്ച് ഉച്ചയ്ക്ക് 12.45 ഓടെ സഹപാഠികളാണ് ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

തുടര്‍ന്ന് ഉടന്‍തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കലിലെ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ജൂണ്‍ മൂന്നിന് ഉച്ചയ്ക്കാണ് ഐജ മരണത്തിന് കീഴടങ്ങിയത്.

vachakam
vachakam
vachakam

വിദ്യാർഥിനിയുടെ മരണത്തിൽ കോച്ചിങ് സെന്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു. സ്ഥാപനത്തിൽ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് ഐജയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നാലെയാണ് ഡിവൈഎഫ്ഐയും രം​ഗത്ത് വന്നത്. വിദ്യാര്‍ത്ഥിനിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.

 മരണവിവരം അറിയിക്കുന്നതിൽ വരുത്തിയ കാലതാമസവും ബന്ധുക്കൾ എത്തുന്നതിന് മുമ്പ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതും വലിയ രീതിയിലുള്ള സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam