ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിവൈഎഫ്‌ഐ 

NOVEMBER 4, 2026, 1:17 AM

അടൂര്‍: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ അടൂര്‍ ബ്ലോക്ക് കമ്മിറ്റി.  'ഡിവൈഎഫ്‌ഐ അടൂര്‍ ബിസി' എന്ന പേജിനെതിരെ ശ്രീനാദേവി പരാതി നല്‍കിയിരുന്നു. 

 ശ്രീനാദേവി ക്രിമിനലാണെന്നും വണ്ടി ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമടക്കം ആരോപണങ്ങൾ ഉന്നയിക്കുന്ന വിവിധ പ്രതികരണങ്ങളുള്ള വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. ഇത് ഡിവൈഎഫ്ഐ പ്രചരിപ്പിച്ചതിനെതിരെയാണ് ശ്രീനാദേവി പരാതി നൽകിയത്.

എന്നാലിത് തങ്ങള്‍ ഉണ്ടാക്കി വിട്ട വീഡിയോ അല്ലെന്നും പ്രചരിപ്പിച്ചതാണോ കുറ്റമെന്നുമാണ് ഡിവൈഎഫ്‌ഐ ചോദിക്കുന്നത്. നിരന്തരമായി നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാമെന്നും പൊലീസിനെ ഉപയോഗിച്ച് കേസ് എടുത്ത് വാ അടപ്പിക്കാമെന്നുമാണ് തീരുമാനമെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്ന് ഡിവൈഎഫ് ഐ ശ്രീനാദേവിയോട് പറഞ്ഞു.

vachakam
vachakam
vachakam

 'ഒരു വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ആണല്ലോ ഇപ്പോള്‍ പരാതി നല്‍കുമെന്ന് പറഞ്ഞത്. ആ വീഡിയോ വര്‍ഷങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിലവിലുള്ളതാണ്. അല്ലാതെ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ട വീഡിയോ അല്ല. പ്രചരിപ്പിച്ചതാണോ കുറ്റം? ഇന്നും അവിടെ ഉള്ള നാട്ടുകാര്‍ മുഴുവന്‍ നിങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് മെമ്പര്‍ ഉള്‍പ്പെടെ ആ വീഡിയോയില്‍ വന്ന് പ്രതികരിക്കുന്നുണ്ട്. എന്നിട്ടും അത് തെറ്റാണെന്ന് പറയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവസ്ഥ വളരെ കഷ്ടമാണ്', ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam