മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു
കോഴിക്കോട്: അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി കൊലപാതകങ്ങൾ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഈ പ്രവണത സ്വസ്ഥമായ സാമൂഹിക അന്തരീക്ഷത്തെ തകിടം മറിക്കുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ.
മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം നിയന്ത്രിക്കാനും കുറ്റകൃത്യങ്ങൾക്ക് വലിയ ശിക്ഷ നൽകാനും സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമത്തിൽ കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ശഅബാൻ മാസത്തിന്റെ പവിത്രതയും റമളാൻ മുന്നൊരുക്കവും എന്ന വിഷയത്തിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി.
മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുത്ത മഹ്‌ളറത്തുൽ ബദ്‌രിയ്യ സദസ്സിന് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി
സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, ബശീർ സഖാഫി കൈപ്പുറം, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുസത്താർ കാമിൽ സഖാഫി, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുൽ കരീം ഫൈസി, റാസി നൂറാനി സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്