കുടുംബശ്രീ "കെ-ഇനം' :   ആദ്യഘട്ടത്തിൽ 30 ഉൽപന്നങ്ങൾ വിപണിയിൽ, ഇന്ത്യയിലും വിദേശത്തും ഉൽപന്നങ്ങൾ ലഭ്യമാകും

JANUARY 15, 2026, 10:04 AM

 തിരുവനന്തപുരം: കുടുംബശ്രീയുടെ കാർഷിക ഭക്ഷ്യവിഭവങ്ങൾ "കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ ആഗോള വിപണിയിലേക്ക്. ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കിയ മുപ്പത് പ്രീമീയം ബ്രാൻഡ് ഭക്ഷ്യോൽപന്നങ്ങളാണ്  കുടുംബശ്രീ എത്തിക്കുക. സംമ്പുഷ്ടീകരിച്ച ഭക്ഷണങ്ങൾ, പോഷകാഹാര കേന്ദ്രീകൃത മിശ്രിതങ്ങൾ, സംസ്ക്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുക. മികച്ച ഗുണനിലവാരവും ആകർഷകമായ പായ്ക്കിങ്ങും ഉൾപ്പെടെയാണ് ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ് ) പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.  രാജ്യത്തും വിദേശത്തുമടക്കം ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.  

നാളെ (ജനുവരി 17) എറണാകുളം നെടുമ്പാശ്ശേരി ഫ്ളോറ എയർപോർട്ട് ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്റ്റിൽ രാവിലെ 10ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങ് നിർവഹിക്കും.  ഇതോടൊപ്പം കെ-ടാപ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും കൂടാതെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി നടപ്പാകുന്ന സ്റ്റാർട്ടപ് ശൃംഖല "യുക്തി', തദ്ദേശീയ മേഖലയിലെ സംരംഭകർക്കായി നടപ്പാക്കുന്ന "ട്രൈബാൻഡ്', കുടുംബശ്രീ ഉൽപന്നങ്ങൾ ഉൾപ്പെടുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ്  എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

രാജ്യത്തെ  പ്രമുഖ കാർഷിക വ്യാവസായിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ICAR , CSIR , NIFTEM,  കാർഷി സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നും നേടിയ നിയമാനുസൃത ലൈസൻസുള്ള ഭക്ഷ്യസാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കെ-ഇനം പദ്ധതിയുടെ ഭാഗമായി മൂല്യവർധിത ഭക്ഷ്യഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി തയ്യാറാക്കിയിട്ടുള്ളത്. ദേശീയ തലത്തിലുളള പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ  വികസിപ്പിച്ചെടുത്ത നൂതന ഭക്ഷ്യവിഭവങ്ങളും കാർഷിക സംസ്ക്കരണ സാങ്കേതിക വിദ്യകളും കുടുംബശ്രീ വനിതാ സംരംഭകരിലേക്ക് എത്തിച്ചേരുന്നതു വഴി അവർക്ക് സംരംഭ വിപുലീകരണത്തിനും സുസ്ഥിര വരുമാന ലഭ്യതയ്ക്കും അവസരമൊരുങ്ങും എന്നതാണ് പദ്ധതിയുടെ നേട്ടം. നിലവിൽ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ സംഘകൃഷി ഗ്രൂപ്പുകൾ, സംരംഭങ്ങൾ, പ്രൊഡ്യൂസർ ഗ്രൂപ്പുകൾ എന്നിവയ്ക്കാണ് കുടുംബശ്രീ മിഷൻ ലഭ്യമാക്കുന്നത്. 

vachakam
vachakam
vachakam

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കുടുംബശ്രീ യുവസംരംഭകരുടെ നൂതന അഗ്രി ബിസിനസ് ആശയങ്ങൾ അടിസ്ഥാനമാക്കി സൂപ്പർ ഫുഡ്‌സ് , ഫാഷൻ, ഹെർബൽ പേഴ്സണൽ കെയർ പ്രൊഡക്സ് എന്നിവ തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ ലഭ്യമാക്കും. 

ഇകൊമേഴ്സ് വിപണന സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ദേശീയ - അന്തർദേശീയ വിപണികളിൽ ഉല്പന്നങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കും. 

കുടുംബശ്രീ ഇനം പദ്ധതി ഭക്ഷ്യ ഉല്പന്ന മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനും വനിതാ സംരംഭകർക്ക് സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്തുന്നതിനും വഴിയൊരുക്കും.

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam