ദില്ലി: മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ദില്ലിയില്‍ നാടകീയ രംഗങ്ങള്‍.
മീനാക്ഷി നടരാജന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ റിട്ടേണിംഗ് ഓഫീസർക്ക് ഔദ്യോഗികമായി പരാതി നൽകിയതിനെ തുടർന്നാണ് പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ തള്ളിയത്.
തെലങ്കാനയിലെ ഒരു കോടതിയിൽ മീനാക്ഷി നടരാജനെതിരെ നിലവിലുള്ള ക്രിമിനൽ കേസിന്റെ വിശദാംശങ്ങൾ അവർ തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി ആരോപിച്ചു.
മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിനെ തുടര്‍ന്ന് പരാതിയുമായെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ ഗേറ്റിൽ തടഞ്ഞു. ജയറാം രമേശിനെ പൊലീസ് തടഞ്ഞ് നിര്‍ത്തി. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ സച്ചിന് പൈലറ്റ് ഉള്‍പ്പെട്ട സംഘമെത്തുകയും കുത്തിയിരിക്കുകയും ചെയ്തു.
ആരെയും അകത്തേക് കടത്തിവിടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മാധ്യമങ്ങളെയും മാറ്റി. ജയറാം രമേശ് ഗേറ്റിൽ തുടരുന്നു. കെ സി എത്തി. തർക്കം. ഗേറ്റിനു മുന്നിൽ തർക്കം. എന്തുകൊണ്ട് കയറ്റി വിടുന്നില്ലെന്ന് കെസി വേണുഗോപാൽ ചോദിച്ചു. നേതാക്കള്‍ പരാതി ഉയർത്തി കാട്ടി. മാധ്യമങ്ങളെ ദൃശ്യങ്ങൾ എടുക്കുന്നതും പൊലീസ് വിലക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
