ദില്ലി : രാജ്യതലസ്ഥാനത്ത് നിന്ന് പൊലീസിനൊരു കയ്യടി. ദില്ലി മഹിപാല്‍പൂര്‍ ഫ്ളൈഓവറില്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയിരിക്കുകയാണ് പൊലീസ്.
ദില്ലി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനില്‍ ശര്‍മ്മയാണ് യുവാവിനെ മരണത്തിന്റെ വക്കില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നത്. യുവാവ് ആത്മഹത്യാഭീഷണി മുഴക്കുന്നെന്ന വിവരം ദില്ലി പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ അറിയിപ്പ് വന്നതിന് പിന്നാലെയാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഫ്ളൈ ഓവറിന്റെ അരികില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന നിലയിലായിരുന്നു യുവാവ്.
യുവാവിന്റെ അടുത്തെത്തിയ പൊലീസ് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ശാന്തമായി സംസാരിക്കുന്നതും ഒരു കുപ്പി വെള്ളം നല്‍കുന്നതും വീഡിയോയില്‍ കാണാം. സംഭാഷണത്തിനിടയില്‍, തീരുമാനം പുനഃപരിശോധിക്കാനും ഇന്‍സ്പെക്ടര്‍ യുവാവിനോട് പറയുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് അനില്‍ ശർമ്മയ്ക്ക് ലഭിക്കുന്നത്. യുവാവിനെ രക്ഷിക്കാനായി നടത്തിയ നാടകീയ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ഡല്‍ഹി പൊലീസിന്റെ ഔദ്യോഗിക എക്സിലാണ് പങ്ക് വെച്ചത്.
ഇൻസ്പെക്ടർ യുവാവിനോട് സംസാരിച്ചുകൊണ്ട് നിന്നപ്പോൾ എസ്ഐ ശര്‍മ്മ തന്റെ മൊബൈല്‍ ഫോണ്‍ യുവാവിന് നല്‍കുകയും, ഒരു കോള്‍ ഉണ്ടെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. ഫോണ്‍ വാങ്ങാനായി യുവാവ് കൈ നീട്ടിയപ്പോള്‍ ഒട്ടും സമയം കളയാതെ തന്നെ പിടിച്ച് വലിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
