ആലപ്പുഴ: ഒന്നര വയസുകാരന് വീടിനടുത്തുള്ള റെയില്‍വേ പാളത്തിലേക്ക് ഇഴഞ്ഞു കയറിയത് ദുരന്തത്തിലേക്കായിരുന്നു. അമ്പലപ്പുഴ കാക്കാഴം പുതുവല്‍ വിനീതിന്റെ മകന് ത്രിണവ് ആണ് ചൊവ്വാഴ്ച വൈകിട്ടോടെ ട്രെയിന്‍ തട്ടി ദാരുണമായി കൊല്ലപ്പെട്ടത്. നിമിഷനേരം കൊണ്ട് സംഭവിച്ച ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും ഇപ്പോഴും കാക്കാഴം ഗ്രാമം മുക്തമായിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനാണ് കുഞ്ഞിനെ തട്ടിയത്. വീടിന് തൊട്ടടുത്ത് തന്നെ റെയില്‍വേ പാളമുള്ളതിനാല്, വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രദ്ധയില്‍പ്പെടാതെ കുഞ്ഞ് ഇഴഞ്ഞ് പാളത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടക്കുമ്പോള്‍ തന്നെ പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായി എത്തിയ ഈ വാര്‍ത്ത കുടുംബത്തിനും പ്രദേശവാസികള്‍ക്കും ഉള്‍ക്കൊള്ളാനാവുന്നതിലും അപ്പുറമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
