കോഴിക്കോട്: വിദ്യാർഥികളിൽ സംരംഭകത്വ മികവും തൊഴിൽസന്നദ്ധതയും വളർത്തിയെടുക്കുന്നതിനായി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ നടപ്പിലാക്കിയ 'ജൂനിയർ സി.ഇ.ഒ' പദ്ധതിക്ക് ദേശീയതലത്തിൽ ശ്രദ്ധേയമായ അംഗീകാരം.
സിബിഎസ്ഇ സംഘടിപ്പിക്കുന്ന നാലാമത് ദേശീയ ഉകോടിയിൽ അവതരിപ്പിക്കുന്നതിനായി സ്കൂളിന്റെ കേസ് സ്റ്റഡി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്താകമാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രൊജക്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 50 കേസ് സ്റ്റഡികളിൽ ഒന്നായാണ് ഈ പദ്ധതി ഇടം നേടിയത്.
'ജൂനിയർ സിഇഒ പ്രോഗ്രാം: സംരംഭകത്വ വിദ്യാഭ്യാസത്തിലൂടെ സ്കൂൾടുവർക്ക് പരിവർത്തനം സുഗമമാക്കുന്നതിനുള്ള ഒരു സ്കൂൾ അധിഷ്ഠിത മാതൃക' എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധം ഈ മാസം 27 ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ഉകോടിയിൽ സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ദീൻ കെ.പി. അവതരിപ്പിക്കും.
പഠനത്തോടൊപ്പം പ്രായോഗിക സംരംഭകത്വ അനുഭവങ്ങൾ നൽകി കുട്ടികളെ തൊഴിൽലോകത്തേക്ക് പ്രാപ്തരാക്കുന്നതാണ് 'ജൂനിയർ സി.ഇ.ഒ' പദ്ധതി.
അനുഭവാധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സ്കൂൾ നടപ്പിലാക്കുന്ന നൂതന പ്രവർത്തനങ്ങൾക്കുള്ള വലിയൊരു ആദരവായാണ് ഈ ദേശീയ അംഗീകാരം വിലയിരുത്തപ്പെടുന്നത്.
ദേശീയതലത്തിൽ വിദ്യാലയത്തിന്റെ പെരുമ ഉയർത്തിയ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പലിനെയും അധ്യാപകരെയും വിദ്യാർഥികളെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
