'മരുന്ന് കമ്പനി മേധാവികള്‍ തന്റെ ഓഫീസില്‍ വന്നാണ് തന്നെ കണ്ടത്'; അവരുടെ സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ലെന്ന് കെ മുരളീധരൻ

OCTOBER 22, 2026, 10:13 AM

തിരുവനന്തപുരം: എസ്എംഎ രോഗികള്‍ക്കുള്ള മരുന്ന് വിവാദങ്ങള്‍ക്കിടെ എൽഡിഎഫ് സർക്കാരിലെ മുൻ ആരോ​ഗ്യമന്ത്രിമാർ നിലവിലെ ആരോ​ഗ്യമന്ത്രിക്കെതിരെ വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ രം​ഗത്തെത്തി. 

എസ്എംഎ രോഗികള്‍ക്കുള്ള മരുന്ന് വിവാദങ്ങള്‍ക്കിടെ, ഏത് അന്വേഷണത്തേയും താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ 10 കൊല്ലം കട്ട് മുടിച്ച കണക്ക് വേറെ വരുമെന്നും  മന്ത്രി പറഞ്ഞു. മരുന്ന് ഗുണനിലവാരം ഉള്ളതാണെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു. അതുകൊണ്ടു തന്നെ തീരുമാനം മാറ്റില്ല. മരുന്ന് കമ്പനി മേധാവികള്‍ തന്റെ ഓഫീസില്‍ വന്നാണ് തന്നെ കണ്ടത്.


vachakam
vachakam
vachakam

അത് ഹെല്‍ത്ത് സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. തനിക്ക് മറച്ചു വെക്കാന്‍ ഒന്നും ഇല്ലായെന്നും കെ മുരളീധരന്‍ പറഞ്ഞു. പണ്ട് പാര്‍ട്ടി രഹസ്യമായി കണ്ട് കച്ചവടം ഉറപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് മന്ത്രി പറഞ്ഞു. ആശങ്ക പ്രതിപക്ഷം ഉണ്ടാക്കുന്നതാണെന്നും മന്ത്രി ആരോപിച്ചു.

 മന്ത്രിയോ വാര്‍ത്താസമ്മേളനം നടത്തിയവരോ എംബിബിഎസ് അല്ല. എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. വിഷയത്തിൽ കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മറുപടി.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam