വിഷുക്കാലത്ത് വൻതോതിൽ വിറ്റുപോയ പ്ലാസ്റ്റിക് കണിക്കൊന്നയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു 

APRIL 23, 2025, 9:35 PM

കോഴിക്കോട്:  ഇത്തവണത്തെ വിഷുക്കാലത്ത് വ്യാപകമായ തോതിൽ വിറ്റുപോയത് പ്ലാസ്റ്റിക് കണിക്കൊന്നയായിരുന്നു.

പ്ലാസ്റ്റിക് കണിക്കൊന്നയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരിക്കുകയാണ്.

 പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആണ് കേസെടുത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർക്ക്  നോട്ടീസയച്ചത്.

vachakam
vachakam
vachakam

രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. മേയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ വി ദേവദാസ് എന്നയാൾ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

 ഒറ്റ തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് കണിക്കൊന്ന കേരളത്തിലെ മാലിന്യപ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമാക്കുമെന്നാണ് പരാതി. ഇത്തരം പ്ലാസ്റ്റിക് പൂക്കൾ വിഷുവിന് ശേഷം പൊതുസ്ഥലങ്ങളിലും നദികളിലും മറ്റും ഉപേക്ഷിക്കാൻ സാധ്യതയുള്ളതിനാൽ പരിസ്ഥിതിക്ക് കടുത്ത ദോഷം ചെയ്യുകയും നദികൾ മലിനമാകുകയും ചെയ്യുമെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam