ദേശാഭിമാനി മുൻ സീനിയർ എഡിറ്റർ യു.സി. ബാലകൃഷ്ണൻ അന്തരിച്ചു 

AUGUST 2, 2024, 4:16 PM

കോഴിക്കോട്: ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോർട്‌സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ യു സി ബാലകൃഷ്ണൻ (72) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലാണ് അന്ത്യം. സംസ്‌കാരം പേരാമ്പ്രയിൽ നടത്തി.

ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, തൃശൂർ, മലപ്പുറം യൂണിറ്റുകളിൽ പ്രവർത്തിച്ചു. 1981 ഫെബ്രുവരിയിൽ പ്രൂഫ് റീഡറായാണ് ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട് സീനിയർ ന്യൂസ് എഡിറ്ററായിരിക്കെ 2012 നവംബർ 30ന് വിരമിച്ചു. സി.പി.ഐ.എം ദേശാഭിമാനി തൃശൂർ യൂണിറ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. 

എസ.്എഫ്.ഐ പേരാമ്പ്ര ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കെ.എസ്.വൈ.എഫിന്റെയും ഡി.വൈ.എഫ്.ഐയുടെയും പേരാമ്പ്ര പഞ്ചായത്ത് ഭാരവാഹി, കർഷകസംഘം പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പുറ്റംപൊയിൽ റെഡ് സ്റ്റാർ തിയറ്റേഴ്‌സ് സ്ഥാപക സെക്രട്ടറിയാണ്. ദേശാഭിമാനി സ്റ്റഡി സർക്കിൾ പ്രവർത്തകനുമായിരുന്നു. അടിയന്തരാവസ്ഥകാലത്ത് സി.കെ.ജി സ്മാരക ഗവ. കോളേജ് എൻ.എസ്.എസ് ക്യാമ്പിൽനിന്നും വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചു.

vachakam
vachakam
vachakam

എസ്.എസ്.എൽ.സിക്കു ശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം അഞ്ചുവർഷം ഉപരിപഠനം മുടങ്ങി. ഇക്കാലത്ത് റേഷൻ കടയിൽ ജോലി നോക്കി. പിന്നീട് പേരാമ്പ്രയിൽ സി.കെ.ജി കോളേജ് തുടങ്ങിയപ്പോൾ പ്രീഡിഗ്രിക്കു ചേർന്നു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽനിന്ന് ബിരുദം. ഗുരുവായൂരപ്പൻ കോളേജ് യൂണിയൻ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. കുറച്ചുകാലം പാരലൽ കോളേജ് അധ്യാപകനായും ജോലി നോക്കി. കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷൻ അംഗമായും പ്രവർത്തിച്ചു.

പേരാമ്പ്രയിലെ പരേതരായ ഉണ്ണിക്കുന്നും ചാലിൽ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകനാണ്.

ഭാര്യ: ഇന്ദിര. മക്കൾ: ബിപിൻ, ഇഷിത (അബുദാബി). മരുമക്കൾ: അനുജിത്ത് (അബുദാബി).

vachakam
vachakam
vachakam

സഹോദരങ്ങൾ: മീനാക്ഷി (തെരുവത്ത് കടവ്), വത്സല (അഞ്ചാം പീടിക), ശാരദ (ചാലിക്കര), ഇന്ദിര (കാരയാട്), വസന്ത (എരവട്ടൂർ), പുഷ്പ (പള്ളിക്കര).


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam