കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ആക്ഷേപിക്കുന്ന തരത്തിൽ നടൻ വിനായകൻ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഡിജിപിക്കു പരാതി നൽകി.
വിനായകനെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് എം.ഗൗരീശങ്കർ എന്നിവർ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
അണികളെ പ്രകോപിപ്പിക്കുന്ന കുറിപ്പ് ക്രമസമാധാനം തകരാറിലാക്കാൻ സാധ്യതയുണ്ടെന്ന പരാതി നോർത്ത് പൊലീസ് സ്റ്റേഷനിലും നൽകിയിട്ടുണ്ട്.
മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, ജോർജ് ഈഡൻ എന്നിവരെയും ഇതേ പോസ്റ്റിൽ അധിക്ഷേപിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളിൽനിന്നു വിനായകനെ വിലക്കാനും കേസെടുക്കാനും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്