തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജെ പാർട്ടികളിൽ ഡാൻസാഫിന്റെ മിന്നൽ പരിശോധന. ഒരേ സമയം തന്നെ തിരുവനന്തപുരത്തെ വിവിധ ഇടങ്ങളിലായാണ് സംഘം എത്തിയത്. കഴക്കൂട്ടം, ഈഞ്ചക്കൽ എന്നിവിടങ്ങളിലെ നൈറ്റ് ക്ലബുകളിലാണ് പരിശോധന. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ പാർട്ടികൾ നടക്കുന്നത്. ലൈസൻസുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധനപരിധിയിൽ വരും. കഴിഞ്ഞ ദിവസം കൊച്ചിയിലടക്കം ഡി ജെ പാർട്ടി നടക്കുന്ന ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. പ്രത്യേക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിന്റെ പരിശോധന. 15 ഓളം വരുന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
അതേസമയം ഓപ്പറേഷൻ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 15372 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 98 കേസുകളിലായി 106 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 14239 ആയി. ഇതുവരെ 28647.374 ഗ്രാം എം.ഡി.എം.എയും 1918.988 കി.ഗ്രാം കഞ്ചാവും 606.810 ഗ്രാം ചരസും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 36 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 60 കേസുകളും കോട്പ പ്രകാരം 82 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 0.550 ഗ്രാം എം.ഡി.എം.എയും 3.562 കി.ഗ്രാം കഞ്ചാവും 137.4 ഗ്രാം ചരസും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 71 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11786 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 1074 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 8119 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
