കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ നേതൃയോഗത്തിൽ ഒരുവിഭാഗം.
നിലവിലെ സ്ഥിതിയിൽ എൽഡിഎഫ് മുന്നണിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. കെ ആർ ചന്ദ്രമോഹനെതിരെ നടപടിയുണ്ടായാൽ പാർട്ടിയിൽ തുടരില്ലെന്നുള്ള അഭിപ്രായവും ചിലർ നടത്തി.
സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും സ്ഥാനാർത്ഥികളിൽ ചിലർ അധികാരം ഉപയോഗിച്ച് പണപ്പിരിവ് നടത്തിയെന്നും നേതൃയോഗത്തിൽ വിമർശനമുയർന്നു.
യുഡിഎഫ് ട്രെൻഡ് അനുസരിച്ച് പ്രചരണം നടത്തിയെന്നും എൽഡിഎഫ് പിണറായി വിജയനിൽ മാത്രം ഒതുങ്ങിയെന്നുമായിരുന്നു വിമർശനമുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
