കൊച്ചി: രാസലഹരിക്കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് തേടി കോടതി.സുഹൃത്തുക്കളായ മൂന്ന് യുവതികളടക്കം മറ്റ് ആറ് പേരുടെ മുൻകൂർ ജാമ്യാപേക്ഷയിലും റിപ്പോർട്ട് തേടി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് തേടിയത്. ഡിസംബർ നാലിനകം റിപ്പോർട്ട് നൽകാൻ പാലാരിവട്ടം പൊലീസിന് കോടതി നിർദ്ദേശം നൽകി.
ഈ മാസം 16-നാണ് നിഹാദിന്റെ തമ്മനത്തെ അപ്പാർട്ടമെന്റിൽ നിന്ന് ഡാൻസഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി രാസലഹരി പിടികൂടിയത്. നിഹാദിന്റെ ഡ്രൈവർ ജാബിറാണ് ലഹരി എത്തിക്കുന്നതിൽ പ്രധാനി.
എൻഡിപിഎസ് നിയമം അനുസരിച്ച് പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തൊപ്പിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷ. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിഹാദും സുഹൃത്തുക്കളും ഒളിവിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്