പത്തനംതിട്ട: നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു പ്രവർത്തനസജ്ജമായ തുണ്ടുവിളയിൽ ചാക്കോ എബ്രഹാം മെമ്മോറിയൽ ടവർ പത്തനംതിട്ട മല്ലശേരി പൂങ്കാവിൽ നാടിന് സമർപ്പിച്ചു.
മാർത്തോമാ സഭ കുന്നംകുളം മലബാർ ഭദ്രാസന അധ്യക്ഷൻ റൈറ്റ് റവ. ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ പ്രതിഷ്ഠാകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
വിവിധ സഭകളിലെ വൈദികരായ റവ. എം.ജെ. ചെറിയാൻ, റവ. സി.വി. സൈമൺ, റവ. ഷിബു കെ., റവ. ഷാനു വി. എബ്രഹാം, റവ. ഫാ. റോയി എം. ജോയി, റവ. ഫാ. ജിജു എം. ജോൺ, പത്തനംതിട്ട ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ എന്നിവർ ഉൾപ്പെടെ സമൂഹത്തിലെ നാനാതുറകളിലുള്ള വൻ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പത്തനംതിട്ട ജില്ലയിൽ പ്രമാടം ഗ്രാമപഞ്ചായത്തിൽ പൂങ്കാവ് ജംഗ്ഷനിൽ കോന്നി മെഡിക്കൽ കോളജ് റോഡിൽ ആണ് ഈ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്.
തുണ്ടുവിളയിൽ അഡ്വ. റെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ഈ മൂന്ന് നില കെട്ടിടം പ്രദേശത്തിന്റെ വികസനസാധ്യത കൾക്ക് പുതിയ മാനം നൽകുമെന്ന പ്രതീക്ഷയാണ് പൂങ്കാവ് നിവാസികൾ പങ്ക് വെയ്ക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്