മുഖ്യമന്ത്രിയെ കാണാനെത്തിയ വയോധികയെ പൊലീസ് അതിക്രൂരമായി മർദിച്ചതായി പരാതി

JULY 27, 2026, 9:05 AM

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ കാണാനെത്തിയ വയോധികയെ പൊലീസ് അതിക്രൂരമായി മർദിച്ചതായി പരാതി. തിരുവനന്തപുരം ഇടവ സ്വദേശി ശാരദയ്ക്കാണ് മർദനമേറ്റത്.

ഒരാഴ്ച മുൻപാണ് സംഭവം നടന്നത്.അയൽവാസിക്ക് പണം കടം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനാണ് വയോധിക എത്തിയത്. 

ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി വീണ്ടും വരാൻ ആവശ്യപ്പെട്ടു. ദിവസങ്ങൾക്കുശേഷം വീണ്ടും എത്തിയ ശാരദയെ സുരക്ഷാ ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിപ്പിച്ചില്ല.എന്നാൽ വയോധിക മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യത്തിൽ ഉറച്ചു നിന്നു. 

vachakam
vachakam
vachakam

പിന്നാലെ അഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരും ചേർന്ന് പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിയുകയായിരുന്നു.സംഭവത്തിൽ ശാരദയുടെ കൈകാലുകൾക്കും മുഖത്തും പരുക്കേറ്റിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam