ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രശസ്ത മെന്റലിസ്റ്റ് ആതി (Aathi The Mentalist) ആദ്യമായി കാനഡയിലേക്ക് വരുന്നു.
മനസ്സിനെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളും, പ്രേക്ഷകരുടെ ചിന്തകളെ വെല്ലുവിളിക്കുന്ന അസാധാരണ അനുഭവങ്ങളും ഉൾക്കൊള്ളുന്ന ഈ ഷോ, കാനഡയിലെ മലയാളികൾക്കായി ഒരു വ്യത്യസ്ത വിനോദാനുഭവമാകും.
നിങ്ങളുടെ ധാരണകളെയും കേവല ബോധത്തെയും വെല്ലുവിളിക്കുന്ന അപൂർവ അനുഭവമാണ്. ആദ്യമായി കാനഡയിൽ അവതരിപ്പിക്കുന്ന ലൈവ് മെന്റലിസം ഷോ 'INSOMNIA' അടുത്ത വർഷം ഒക്ടോബറിൽ അരങ്ങേറും.
'INSOMNIA' – ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവത്തിനായി തയ്യാറാകൂ. പരിപാടിയുടെ കൂടുതൽ വിവരങ്ങൾ, വേദികൾ, ടിക്കറ്റ് ബുക്കിംഗ് എന്നിവ ഉടൻ പ്രഖ്യാപിക്കുന്നതാണ്. കാനഡയിലെ എല്ലാ കലാസ്വാദകരെയും ഈ അപൂർവ അനുഭവത്തിന്റെ ഭാഗമാകാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
മികച്ചതും വ്യത്യസ്ഥമായതും ആയ കലാപ്രകടനങ്ങൾ ആസ്വാദകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സ്പാൻ എൻടർടെയിൻമെന്റ് ആണ് കാനഡയിലേക്ക് ഈ ഷോ കൊണ്ടു വരുന്നത്. ഇത് സ്പാനിന്റെ ആദ്യ ഷോയാണ്. മെന്റലിസ്റ്റ് ആതിയെ പോലെയുള്ള ഒരു ആർട്ടിസ്റ്റിന്റെ ഷോ തന്നെ ആദ്യം ചെയ്യാനാകുന്നത് ഏറെ അഭിമാനത്തോടെ ഞങ്ങൾ കാണുന്നു.
നിങ്ങളുടെ എല്ലാവരുടേയും പിന്തുണയോടെ കാനഡയിലെ പ്രവാസി സമൂഹം ആഗ്രഹിക്കുന്ന മികച്ച ഒരു കലാപ്രകടനമായി ഇത് മാറും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
